എന്നും സന്ധ്യാദീപം തെളിയിക്കാന്‍ പോലും എനിക്ക് മടിയാണ്. പ്രാര്‍ത്ഥന തീരെ ശീലമില്ല. പലപ്പോഴും 'ദൈവം' എന്നെ ആശയകുഴപ്പത്തില്‍ ആക്കുന്നു. തോന്നിയിട്ടുണ്ട് എനിക്ക് ചേരുന്നത് ഏകദൈവ സങ്കല്പം ആണെന്ന്. ഈ തോന്നല്‍ ശക്തമായപ്പോള്‍ ഇസ്ലാമിനോടും ഒരു കമ്പം തോന്നി. ഖുര്‍ആന്‍ വായിച്ചു നോക്കി. ആദ്യം ആ പുസ്തകം വെച്ച് കുറെ ഇരുന്നു..ഒന്നും മനസ്സിലാകുന്നില്ല. പിന്നീടാണ് പുറകു വശത്ത് നിന്നാണല്ലോ തുടങ്ങേണ്ടത് എന്ന ബോധം വന്നത്. അങ്ങനെ കുറെ ഒക്കെ വായിച്ചു. പക്ഷെ എനിക്ക് യോജിക്കാനായില്ല അതിനോട്.. നരകത്തില്‍ എതുമെന്നെ ഭയം എന്നെ ദൈവത്തോട് അടുപ്പികില്ല നിശ്ചയം. നരക വര്‍ണനകള്‍ എനിക്കിഷ്ടമായതുമില്ല. അങ്ങനെ ഇസ്ലാം അല്ല എനിക്ക് ചേര്‍ന്നത് എന്ന് ബോധ്യമായി. ക്രിസ്തു മതത്തോടു തോന്നിയ അടുപ്പം പതിനഞ്ചാം വയസ്സില്‍ തന്നെ ഞാന്‍ വിശകലനം ചെയ്തതാണ്. പള്ളിയുടെയും പോപിന്റെയും അധീനതയില്‍ ജീവിക്കാന്‍ എനിക്കാവില്ല. എനിക്ക് വേണ്ടത് സ്വാതന്ത്ര്യം ആണ്. അമ്പലങ്ങളില്‍ പല ദൈവങ്ങള്‍ എന്നെ കൂടുതല്‍ confused ആക്കുന്നു. ഒരാളിനോടു കാര്യം പറയുമ്പോള്‍ മറ്റുള്ളവരോട് പറയാന്‍ എനിക്കൊന്നും ബാക്കി ഇല്ല. പിന്നെ കാണിക്ക ഇടുന്ന രീതിയും എന്നില്‍ സങ്കോചം ജനിപ്പിക്കുന്നു, കാരണം നടയില്‍ നില്‍ക്കുമ്പോള്‍ തോന്നും ഈ പോറ്റിമാര്‍ പ്രതീക്ഷിക്കുന്നല്ലോ ഞാന്‍ തട്ടത്തില്‍ ഇടുന്നത്..അത് മാത്രമല്ല കാണിക്ക വഞ്ചിയില്‍ ഇടാനുള്ള തുകയുടെ കണക്കു കൂട്ടലും വരും മനസ്സില്‍ .. പിശുക്കി അല്ല ഞാന്‍ ഒട്ടും.. പക്ഷെ അങ്ങനെയും എനിക്ക് തോന്നാറുണ്ട്, സത്യം. ചുരുക്കത്തില്‍ പ്രാര്‍തിക്കാനുള്ള ശ്രദ്ധ കിട്ടില്ല ഇതിനിടയില്‍. ആല്‍വൃക്ഷത്തിനെ വലം വെയ്ക്കുമ്പോള്‍ ആണ് എനിക്കേറ്റവും മനസുഖം തോന്നാറ്. പ്രകൃതിയില്‍ ആണ് എനിക്ക് ഈശ്വര ചൈതന്യം അനുഭാവപെടാരു എപ്പോളും.
ഇങ്ങനെയൊക്കെ ആണെങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ ഞാന്‍ മൂകാംബികയില്‍ പോകാറുണ്ട്. . എന്നെ അവിടെയ്ക്ക് കാന്തം എന്ന പോലെ പിടിച്ചു വലിയ്ക്കുന്ന ഒരു ശക്തി എനിക്ക് അനുഭവപ്പെടാറുണ്ട്. വിദ്യയുടെ ഉറവിടം എന്ന തോന്നലും. ഈ ദീപാവലിനാളില്‍ പുലര്‍ച്ചയ്ക്ക് മുമ്പേ യാത്ര ചെയ്യുമ്പോള്‍ മനസ്സിലും തണുത്ത കാറ്റ് വീശി. ഇടയ്ക്കിടെ ഉറങ്ങിയും ഉണര്‍ന്നും ഒരു അര്‍ദ്ധബോധാവസ്ഥയിലെ സുഖം ശാന്തി.. സുര്യന്‍ കിഴകിലൂടെ എത്തിനോക്കി തുടങ്ങുമ്പോള്‍ മാനം തുടുത്തു, കാന്തനെ കണ്ട കാമിനിയെ പോലെ .. എന്തൊരു അഴകാണ് ആകാശത്തിനു അന്നേരം. അപ്പോള്‍ തോന്നി ആകാശത്തെവിടെയോ സങ്കല്പ്പിക്കാവുന്നതിലും വലുപ്പത്തില്‍ ഒരു സുന്ദരി കമിഴ്ന്നു കിടന്നു മാനത്ത് ചിത്രം വരയ്ക്കുന്നുണ്ടാകും.. അതിനിടയില്‍ തെറിച്ചു വീഴുന്ന നിറകൂട്ടുകള്‍ അല്ലെ ഈ മനോഹര വര്‍ണങ്ങള്‍ .. മഷി വീണ പോലെ ഉള്ള മേഘതുള്ളികള്‍. ആ മുനികുമാരിയെ പോലെ വസ്ത്രം ധരിച്ച സുന്ദരിയെ അവളുടെ പ്രപഞ്ചം നിറഞ്ഞു കവിയുന്ന വലുപ്പത്തെ , അവള്‍ കമഴ്ന്നു കിടക്കുമ്പോള്‍ ഉയര്‍ത്തി വെച്ച കണംകാലിലെ നിറയെ മുത്ത് പതിച്ച പാദസരം, അവളുടെ ചുവന്ന വിരല്‍തുംബുകളും പാദദ്വായങ്ങളും ഒക്കെ കണ്ടു കൊണ്ട് അവളുടെ ചിത്രകലാ വിരുതും നോക്കിയിരുന്നു ഞാന്‍ പ്രപഞ്ചത്തിനും അപ്പുറത്തേയ്ക്ക് ഊളിയിട്ടിറങ്ങി. അവിടെ നിന്നും ഭൂമിയെ നോക്കി കണ്ടു.. ഞാന്‍ എന്ന കീടമാത്രയുള്ള ജന്മതെയും .. വീണ്ടും ഞാന്‍ ഉറങ്ങി.. ഉണരുമ്പോള്‍ വഴി നിറയെ ബന്ദിപൂക്കള്‍ കോര്‍ത്ത മാലകള്‍ വില്‍ക്കുന്നവര്‍. മഞ്ഞയും ഓറഞ്ചും നിറമുള്ള പൂക്കള്‍.
കുന്ദപുര്‍ ബൈനടുര്‍ ഹൈവേയില്‍ നിന്നും കൊല്ലുരിലേക്ക് തിരിയുമ്പോള്‍ എല്ലാ വര്‍ഷത്തെയും പോലെ എന്റെ ഹൃദയം തുടിച്ചു .. ആ പ്രത്യേക താളം എന്നില്‍ നിറഞ്ഞു. ഈ പാതയിലൂടെ പോകുമ്പോള്‍ എനിക്ക് എന്നും തോന്നുക ഒന്ന് തന്നെയാണ്. ആ ശക്തിസ്വരൂപിണി ഈ പാതയുടെ അങ്ങേയറ്റത്ത് മാനം മുട്ടും വിധത്തില്‍ നില്‍ക്കുന്നു.. ഈ പാത ഹൃദയത്തിലേക്ക് രക്ത നാഡികള്‍ എന്ന പോലെ എന്നെ ആ നെഞ്ചിലേക്ക് എത്തിക്കും ഉടനെ.. അവിടെ കൈ വിടര്‍ത്തി പുണരാന്‍ എന്ന പോലെ മൂകാംബിക. ആ അനുഭുതി നുകര്‍ന്ന് കൊണ്ട് ഞാന്‍ ഓടുന്ന പോലെ ... അമ്മയ്ക്കരികിലേക്ക് കുഞ്ഞെന്ന പോലെ ...

Endh, enganey ezhuthenam ennu pidi kittunila,you have expressed yourself extremely beautifully.
ReplyDeleteI have found solace in knowing that God is the love that flows through every thing in this universe, including the so called non-living stones etc. Everything we find here throbs with an energy of its own. Like you mentioned, I too get a feeling of immense peace when I even, simply, touch trees, esp the grand old wizened ones that have witnessed life for a long time.
Mookambikas magnet is constantly working on me too. She fills my being with such wonderful energy.
Mookambikayil poyal namukku positive vibes sarikkum feel cheyyum..daivika sannidhyam.. nice description pygmaa...
ReplyDeletemosque(Qur'an),church, temple, ellatilum undu sathym ,, njan enna "dehi" yil koode oru aneshanam avarunnu..:) kanika vanjiyil yil alla edunna thuttilum alla athunulla manssu ... athileku nokiye pygmayude a yeka daivathe kanam...... Avajym ..nannyittundu ..wd,
ReplyDeleteThe imagery in the second para was so superb...Malayalathintae sukham onnu vaerae thannae! And what are you? An imaginative spiritual freak? Wow Pygma! As you said spirituality blends so much with nature:-)
ReplyDeletePardon me for this mal-Eng mixing here...;)
കുന്ദപുര്‍ ബൈനടുര്‍ ഹൈവേയില്‍ നിന്നും കൊല്ലുരിലേക്ക് തിരിയുമ്പോള്‍ എല്ലാ വര്‍ഷത്തെയും പോലെ എന്റെ ഹൃദയം തുടിച്ചു .. ആ പ്രത്യേക താളം എന്നില്‍ നിറഞ്ഞു. ഈ പാതയിലൂടെ പോകുമ്പോള്‍ എനിക്ക് എന്നും തോന്നുക ഒന്ന് തന്നെയാണ്. ആ ശക്തിസ്വരൂപിണി ഈ പാതയുടെ അങ്ങേയറ്റത്ത് മാനം മുട്ടും വിധത്തില്‍ നില്‍ക്കുന്നു.. ഈ പാത ഹൃദയത്തിലേക്ക് രക്ത നാഡികള്‍ എന്ന പോലെ എന്നെ ആ നെഞ്ചിലേക്ക് എത്തിക്കും ഉടനെ.. അവിടെ കൈ വിടര്‍ത്തി പുണരാന്‍ എന്ന പോലെ മൂകാംബിക. ആ അനുഭുതി നുകര്‍ന്ന് കൊണ്ട് ഞാന്‍ ഓടുന്ന പോലെ ... അമ്മയ്ക്കരികിലേക്ക് കുഞ്ഞെന്ന പോലെ ...
ReplyDeletenothng to say pygma... you are realy amazing and excellent!!!.... the qoute above from u is realy my mind!!!!!!! i feel so whenever we take a turn from kundapura to mookambi!!.... excellent peice of work. as u said mookambi is not just a pilgrimage center. its the center of all strength I belive....
thanks. Dasan
മഷി വീണ പോലെ ഉള്ള മേഘതുള്ളികള്‍....
ReplyDeleteഇതിലുണ്ടൊരിത്തിരി കവിത...
നന്നായിരിക്കുന്നു...
അമ്മയുടെ വിളിക്കായി, ഞാനും കാത്തിരിക്കുന്നു..
സ്മീ, സുമ, ദാസന്‍ ... വളരെ സന്തോഷം... എന്‍റെ മാത്രം അനുഭവം ആകില്ല ഇതൊക്കെ..
ReplyDeleteആ പോകും വഴിക്കുള്ള ചുമന്ന മണ്ണും, തെറ്റി പൂവും ആ അനുഭൂതി ഇരട്ടിപ്പിക്കുന്നു അല്ലേ ...
ബാപ്പു, ഞാന്‍ നന്മ തിന്മകള്‍ ചികഞ്ഞതോ വിധി പ്രസ്ഥാവിച്ചതോ അല്ല
ദൈവം തികച്ചും ഒരു വ്യക്തിഗതമായ അനുഭവം ആണ്, അത് മതാധിഷ്ടിതമല്ല എന്നാണു എന്‍റെ തോന്നല്‍
വളരെ സന്തോഷം വന്നതിനും അഭിപ്രായം പറഞ്ഞതിനും..
പാര്‍വണം, എനിക്കറിയാമായിരുന്നു ആ വരി താങ്കള്‍ ശ്രദ്ധിക്കുമെന്ന്.. എഴുതുമ്പോള്‍ ഓര്‍ത്തു ഞാന്‍..
Nasnin.. once again you applaud what I enjoy writing the most..we sense each other so fine, I have always felt..
മലയാളത്തിന്റെ ഭംഗി കണ്ടു കൊതിക്കാറുണ്ട് ഞാന്‍ .. പക്ഷെ എഴുതുമ്പോള്‍ ഒരു തൃപ്തി കുറവ് തോന്നാറുണ്ട് .. ഇത്തവണ അത് ഉണ്ടായില്ല
പ്രണയം എന്നാ വാക്കിനു പകരമുള്ള ഇംഗ്ലീഷ് പദം എനിക്കറിയില്ല.. അതാണ് സത്യവും
പക്ഷെ ഇംഗ്ലീഷ് ഭാഷയും മനോഹരമാണ്..
what am I? Imaginative spiritual freak.. loved the phrase.. I really dont know.. I have no rules ..only heart when it comes to God.. Thanx a lot dear for your open mind and encouragement ..love ya
അതി മനോഹരം പിഗ്മാ ...
ReplyDeleteഒറ്റവാക്കില്‍, മനസ്സില്‍ തോന്നുന്ന ശക്തിയാണ് ഭക്തി...
മതങ്ങള്‍ ഓരോ കാഴ്ച്ചപ്പാടുകളാണ്...
ഭക്തി ചെറിയ മനസ്സില്‍ ഒതുങ്ങും എന്നാല്‍ ബ്രഹുത്തായ മതങ്ങളില്‍ ഒതുക്കാന്‍ ബുദ്ധിമുട്ടാണ്...
This comment has been removed by the author.
ReplyDeleteഒപ്പം wish you a happy and safe journey...
ReplyDelete'ജഗദീശ്വരന്‍' രക്ഷിക്കട്ടെ..:)