രാവിലെ തൈകാട് ശാസ്താം കോവിലില്‍ നിന്ന് തൊഴുതു ഇറങ്ങിയതാണ്. ഇനിയും ഉണ്ട് പലവിധ അമ്പലദര്‍ശനം. പിറന്നാള്‍ അല്ലേ. അമ്മയെ മുഷിപ്പിക്കണ്ട എന്ന് വച്ചു. പദ്മനാഭ ക്ഷേത്രത്തില്‍ പാല്പായസയത്തിനു കൊടുത്തിട്ടുണ്ട്. അത് വാങ്ങണം. അതിനും മുമ്പേ പഴവങ്ങാടി ഗണപതി കോവിലില്‍ നിന്നും ഗണപതി ഹോമത്തിന്റെ പ്രസാദം വാങ്ങണം. മണി എട്ടു ആകുന്നതേ ഉള്ളൂ. എന്നിട്ടും റോഡില്‍ ട്രാഫിക് നു കുറവൊന്നുമില്ല. അതെങ്ങനെ ദിവസവും ആളുകള്‍ പുതിയ വണ്ടികള്‍ വാങ്ങി കൂട്ടുകയല്ലേ. റോഡിനു മാത്രം ഒരു വളര്‍ച്ചയുമില്ല. വീതിയും നീളവും ഒക്കെ പണ്ട് മോഡല്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഉള്ളത് പോലെ തന്നെ. കഷ്ടപ്പെടുന്നത് നമ്മളെ പോലെ ഉള്ള പാവം ഇരുചക്ര വണ്ടികള്‍. വലിയവന്മാര്‍ ഇടിച്ചു വീഴാതെ നോക്കണം. എന്റെ മുന്നിലൂടെ പോകുന്ന ആ ബൈക്ക് പതുക്കെ തന്നെയാണ് നീങ്ങല്‍. ഓവര്‍ ടേക്ക് ചെയ്യാനും മനസ്സ് വരുന്നില്ല. ആ പുറകില്‍ ഇരിക്കുന്ന പെണ്ണിന്റെ മുഖം ഒന്ന് നേരെ കാണണം. നല്ല മുടിയാണല്ലോ അവള്‍ക്കു. നീണ്ട അഴിച്ചിട്ട മുടി. അല്‍പ്പം നനവും കാണും. രാവിലെ കുളിച്ചതായിരിക്കും. ഇടയ്ക്കിടെ അവള്‍ വിരലുകള്‍ കൊണ്ട് മുടിയിലൂടെ വിരലോടിക്കുന്നു. നല്ല ഭംഗിയുള്ള നീണ്ട വിരലുകള്‍. രണ്ടു മോതിരങ്ങള്‍ ഉണ്ട് ഇടത്തേ കൈയ്യില്‍. നടുവിരലിലും മോതിരവിരലിലും. നെയില്‍ പോളിഷ് ഇട്ട കൂര്‍പ്പിച്ച നഖങ്ങള്‍. മുടി ഒതുക്കുമ്പോള്‍ ചെവി കാണാം, ഒരു നീണ്ട കമ്മല്‍. മുഖത്തിന്റെ ഒരു വശവും കണ്ടു അവസാനം. എന്തോ ഒരു ഭംഗി. വിരലുകള്‍ വീണ്ടും വീണ്ടും മുടിയിലൂടെ പരതുന്നു, നീങ്ങുന്നു, ഒതുക്കുന്നു.. തമ്പാനൂര്‍ എത്തി. വെയിലിനു ചൂട് വെയ്ക്കുന്നു. ശ്രീ വിശാഖില്‍ ഇംഗ്ലീഷ് പടം ആണല്ലോ. ശ്രീ കുമാറില്‍ ദില്‍ ചാഹ്ത ഹേ. കെ എസ് ആര്‍ ടി ബസുകള്‍ വഴി മുടക്കുന്ന കാരണം വണ്ടി നീങ്ങുന്നുമില്ല. അവള്‍ വീണ്ടും മുടിയിലൂടെ ആ വിരലുകള്‍...ഉച്ചി മുതല്‍ മുടിതുമ്പ് വരെ അവള്‍ വിരലോടിക്കുന്നു. ഉണങ്ങാനായിരിക്കും. ഓവര്‍ ബ്രിഡ്ജ് കഴിഞ്ഞു കിട്ടി വല്ല വിധേനെയും. ഷാജു ബെയ്കറിയിലെ കേക്ക് വാങ്ങണം വൈകിട്ട്. ഇവള്‍ക്ക് കൈ കഴയ്ക്കില്ലേ ഇങ്ങനെ മുടി തടവിയാല്‍. വല്യ സുന്ദരിയാണ് എന്നുള്ള തോന്നല്‍ കാണും. മുടിയുടെ ഭംഗിയില്‍ അഹങ്കാരവും. അല്ല പിന്നെ.. കാലില്‍ ഒരു കൊലുസ്സ് കാണാം വെള്ളിയുടെ.. ഇളം പച്ച ചുരിദാര്‍ ആണ് വേഷം, വലത്തേ കൈയ് കൊണ്ട് ഒരു ഫയല്‍ കെട്ടിപിടിച്ചിട്ടുണ്ട്. ഇടത്തേ കൈ തലയില്‍ തന്നെ. പഴവങ്ങാടി എത്തി. ആ ബൈകിന്റെ നമ്പര്‍ നോക്കി, KCT 755 .. യമഹ ആണ്.. ഇനി എവിടേലും വച്ചു കാണാം. അയ്യോ അവരും ഗണപതി കോവിലിലേക്ക് ആണല്ലോ, ബൈക്ക് ഒതുക്കുന്നു. അവള്‍ മുടിയിലൂടെ വിരല്‍ പരതി പരതി എന്തോ വലിച്ചെടുക്കുന്നു.. എടുത്തത് നഖത്തില്‍ വെച്ച് അമര്‍ത്തി.. അങ്ങ് കളഞ്ഞു... അല്ലേല്‍ വേണ്ട.. ആദ്യം കോട്ടയ്കകതേ ഹനുമാനെ തോഴിതിട്ടു വരാം ഗണപതി ഹോമത്തിന്റെ പ്രസാദത്തിനു. ഞാന്‍ വണ്ടി ഗണപതികൊവിലിനു വലതു വശത്ത് കൂടെ കൊട്ടയ്ക്കകതെയ്ക്ക് തിരിച്ചു..
Hi,
ReplyDeleteThis is lakshmi from mumbai sagar's frnd I got the URL frm him. You have got good language I enjoyed ur writing
:)
thnx lakshmi :)
ReplyDelete:)
ReplyDeleteParvanam, :) acknowledged ;)
ReplyDeleteഒരു Typical മലയാളി പെണ്ണിന്റെ കുശുമ്പും കുന്നായ്മയും പുറത്തേക്കു തെളിഞ്ഞു വരുന്നത് കണ്ടു......എഴുത്തില്‍ ഉടനീളം..അതെങ്ങിനെയാ...ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ...ഹി..ഹീ.ഹീ..
ReplyDeleteഹാ ഹാ .. ഇത് ഒരു ആണ്‍ കാഴ്ചപാടില്‍ എഴുതിയതാ .. ഒരു പേന്‍ മതി കമ്പം തീരാന്‍ ..
ReplyDeleteഎന്തായാലും ബദര്‍ താങ്കളുടെ നര്‍മം എനിക്ക് ബോധിച്ചു ..
ഇത് വഴി വന്നതിനു നന്ദി