രണ്ടു ദിവസമായി ആദി പറയുന്നു അവന്റെ ഒരു പല്ലിനു ഒരു ആട്ടം എന്ന്. ആദ്യത്തെ പല്ലാണ് .. പോകാന്‍ വേണ്ടി ആടുന്നത്. എനിക്ക് ഒരു രസം ഒക്കെ തോന്നി. കളിയാക്കിയാല്‍ അവന്‍ ജിന്ന്‍ കൂടിയത് പോലെയാകും. അത് കൊണ്ട് മെല്ലെ ചോദിച്ചു, മോനു പല്ല് പോയാല്‍ പിന്നെ എന്താ? അവന്റെ ഉടനെയുള്ള ഉത്തരം : " അത് ഞാന്‍ pillow യുടെ അടിയില്‍ വെയ്ക്കും. അപ്പോള്‍ അടുത്ത ദിവസം എനിക്കൊരു gold coin കിട്ടും". അവന്റെ എല്ലാ സ്വപ്നങ്ങള്‍ക്കും ഞാന്‍ കുട പിടിക്കാറുണ്ട്.. ഇതിനും അതേയ്..ഞങ്ങള്‍ രണ്ടും ആ gold coin സ്വപ്നം കണ്ടു .. അതിനെ കുറിച്ച് ആധികാരികമായി ചര്‍ച്ച ചെയ്തു.. കൂലംകഷമായി തന്നെ. ഇതൊക്കെ കണ്ടു രണ്ടിനും വീണ്ടും വട്ടായല്ലോ എന്നാ ഭാവത്തില്‍ വീട്ടിലെ ഗൃഹനാഥന്‍.. ഞങ്ങടെ അച്ഛന്സ്.
ഇന്നലെ രാത്രി ആദി വീണ്ടും വന്നു പല്ല് പുരാണവും ആയി.. അത് വീണാല്‍ വേദനിക്കുമോ തുടങ്ങിയ കിന്നാരം.. വീണ്ടും ചര്‍ച്ച ചെയ്തു തളര്‍ന്ന ഞങ്ങള്‍ക്ക് ഒരു കൊതി , ഒന്ന് ചിക്കന്‍ അടിച്ചാലോ.. അച്ഛന്സിനെ പറഞ്ഞു വല്ല വിധവും എണീപ്പിച്ചു രാത്രി അല്‍പ്പം വൈകിയെങ്കിലും ചിക്കന്‍ തിരക്കി യാത്രയായി. പല്ല് പുരപുറത്ത് കളയണം എന്ന വാദം അവന്‍ തട്ടി കളഞ്ഞു. അത് pillow കീഴില്‍ തന്നെ വെയ്ക്കണം അത്രേ. ആലോചിക്കുമ്പോള്‍ വല്ലാതെ.. എന്തേലും ആവട്ടെ അവന്റെ സ്വപ്നം അല്ലെ, തകര്‍ക്കണ്ട എന്ന് തീരുമാനം ആയി. ചിക്കന്‍ lollipop ചൂട് കൂടുതല്‍ ആണ്. എന്നാലും ഒരു വിധം അവന്‍ കഴിക്കുന്നുണ്ട്. ദാ കിടക്കുന്നു പല്ല് പ്ലേറ്റില്‍. അതിനെ പൊതിഞ്ഞെടുത്തു അച്ഛന്സിനെ ഏല്‍പ്പിച്ചു. എനിക്ക് വയ്യ അത് പിടിക്കാന്‍. വീട്ടിലേയ്ക്ക് തിരിച്ചു വരും വഴിയൊക്കെ ഞാന്‍ അവനോടു പല്ല് ബ്രഷ് ചെയ്യുന്നതിന്റെ മാഹാത്മ്യതേ പറ്റി ഒക്കെ വിസ്തരിച്ചു. വീടെത്തിയാല്‍ ഉടനെ ബ്രഷ് ചെയ്യും എന്ന് അവന്‍ വാക്കും തന്നു.
വീടെത്തിയപ്പോള്‍ agenda no.1 ആദി പ്രഖ്യാപിച്ചു , അവന്റെ പല്ല് കഴുകി കൊടുക്കണം. ഞാന്‍ സന്തോഷം കൊണ്ട് ഉറക്കം മറന്നു. എന്റെ മോന്‍ അനുസരണ പഠിച്ചിരിക്കുന്നു. വന്ന ഉടനെ പല്ല് തേയ്ക്കാന്‍ എന്റെ സഹായം ചോദിക്കുന്നു. പെട്ടെന്ന് ബ്രഷ് എടുത്തു പേസ്റ്റ് ഞെക്കി ഞാന്‍ ready. അപ്പോള്‍ അവന്റെ പുറത്തു പിന്നെയും ആ ജിന്ന്‍ കൂടിയോ. 'you are cheating me' എന്നാ മുടിഞ്ഞ ഇംഗ്ലീഷും. ഒന്നും പിടി കിട്ടാതെ ഞാന്‍ നോക്കി. അവന്‍ തറപ്പിച്ചു പറഞ്ഞു, എന്റെ പല്ല് കഴുകി തരാതെ ഞാന്‍ ബ്രഷ് ചെയ്യില്ല. ഓ അപ്പോള്‍ അതാണ് കാര്യം. അച്ഛന്സിനെ വിളിച്ചു ഏല്‍പ്പിച്ചു ആ കൃത്യം. ഞാനങ്ങു മാറി.. ഒരു instruction ഉം കൊടുത്തു, washbasin ഇല്‍ വെച്ച് കഴുകണ്ട, വീണു പോയേക്കാം. ആര് കേള്‍ക്കാനാ. എന്തായാലും അത് പോയി. അച്ഛന്സ് കുനിഞ്ഞു നിന്ന് ചിരിക്കുന്നു, മോന്‍ വിതുമ്പി കരയുന്നു.
എന്റെ വക രണ്ടു ഡോസ് അച്ഛന്സിനു കൊടുത്തു മോനെ സമാധിനിപ്പിക്കാന്‍ നോക്കി. ഒരു രക്ഷയുമില്ല. അവന്‍ കൈ തലയില്‍ വെച്ച് എന്റെ പല്ലേ എന്ന് വിളിച്ചു കരച്ചില്‍.അച്ഛന്സ് എന്റെ പള്ളീ എന്നൊരു നോട്ടവും. കുറ്റബോധം സഹിക്കാന്‍ വയ്യാതെ അച്ഛന്സ് ടൂള്‍ സെറ്റ് ഒക്കെ എടുത്തു പോന്നു wash basin ഇളക്കാന്‍. എനിക്ക് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ. എന്തായാലും ഞാന്‍ ഇടപ്പെട്ടില്ലേല്‍ നാളെ plumber ക്ക് ഒരു ചെക്ക് മാറാം.
പെട്ടെന്ന് ഇന്റര്‍നെറ്റ് ദൈവം എന്റെ രക്ഷയ്ക്കെത്തി. ആദിയോട് പറഞ്ഞു, നമുക്ക് നെറ്റില്‍ നോക്കാം. പല്ല് കളഞ്ഞു പോയാലും അവന്റെ gold coin കിട്ടുമോ എന്ന്. ഭാഗ്യത്തിന് അവന്‍ സമ്മതിച്ചു. കുറച്ചു ഡെന്റല്‍ സയന്‍സ് , പിന്നെ അവബോധം ഇതൊക്കെയായിരുന്നു എന്റെ ഉദ്ദേശം. അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ ടൈപ്പ് ചെയ്തു : if your milk tooth falls, will you get a gold coin? ഞാന്‍ ഗൂഗിളിനോട് എന്നും കടപ്പെട്ടിരിക്കുന്നു. ഉത്തരം വന്നു. you will get a gold coin, if you keep the fallen tooth under your pillow. വീണ്ടും വിളി തുടങ്ങി.അവസാനം വേറെ ഒരു ലിങ്ക് കിട്ടി. അതില്‍ പറയുന്നതനുസരിച്ച് പല്ല് പോയാല്‍ മതി.മാലാഖ വന്നു സമ്മാനം തരും. അതൊരു വല്യ ആശ്വാസമായി.അവന്‍ അടങ്ങി. ചിലപ്പോള്‍ നാളെ കിട്ടിയില്ലേലും അടുത്ത് ഞായറാഴ്ചയ്ക്ക് മുമ്പ് കിട്ടുമായിരിക്കും എന്ന് ഞാന്‍ ആത്മഗതം.. ശനിയാഴ്ച്ചയെ പറ്റൂ ഇനി കടയില്‍ പോകാന്‍ ഒക്കെ.
എന്നും അച്ഛനെ കെട്ടിപ്പിടിച്ചുറങ്ങുന്ന മോന്‍ തീരുമാനം മാറ്റി. ഇന്ന് അച്ഛന്‍ എന്നെ തൊടാന്‍ പാടില്ല, അമ്മ എന്നെ കേട്ടിപ്പിടിച്ചോ. കിട്ടിയ അവസരം ഞാന്‍ ഒട്ടും കളഞ്ഞില്ല. വിജയിയായി കെട്ടിയോനു ഒരു നോട്ടം വിട്ടിട്ടു ഞാന്‍ ആദിയെയും ഇറുക്കി പിടിച്ചു കിടന്നു. അധികം വൈകിയില്ല, അതിനുള്ളില്‍ അവന്റെ അടുത്ത കമന്റ്. അമ്മേടെ ശ്വാസം എന്റെ ചെവിയില്‍ വീഴുന്നു. എന്തിനാ ഈ carbon dioxide എന്റെ ചെവിയില്‍.. അമ്മ നീങ്ങി കിടന്നാ മതി. പല്ലില്ലാത്ത വിടവില്‍ കൂടി കാറ്റ് പോയത് കാരണം dioxide 'diotctcttyyeeede' ആയി. ചിരി അടക്കി ഞാന്‍ കിടന്നു.
രാവിലെ ഒരാള്‍ അഞ്ചു രൂപ coin തിരക്കി നടക്കുന്നു. തിരക്കിനിടയില്‍ ഞാന്‍ ശ്രദ്ധിച്ചില്ല ഈ വട്ടൊക്കെ. മോന്‍ ഉണര്‍ന്നപ്പോള്‍ അമ്മാ എന്നാ നീട്ടിയ ഒരു വിളി. ചെന്നപ്പോള്‍ അവന്‍ ഊട്ടപ്പല്ല് കാട്ടി ചിരിക്കുന്നു.. കിട്ടി അമ്മാ എനിക്ക് gold coin. അത് pillow യ്ക്ക് അടിയില്‍ ഉണ്ടായിരുന്നത്രേ. ഗൂഗിള്‍ ഒക്കെ തെറ്റാണ് അമ്മാ എന്നും വിദ്വാന്റെ ഒരു പറച്ചില്‍. അവനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തു പോയി ഞാന്‍. അഞ്ചു രൂപ സ്വര്‍ണ നിറത്തില്‍ ഇറക്കിയ ഭാരത സര്‍കാരിനും RBI യ്ക്കും സ്തുതി...
ഇനി അടുത്ത പല്ല് ഞാന്‍ തന്നെ കഴുകി കോളാം എന്നും ആദിമോന്‍ വിഞാപനം ഇറക്കിയിട്ടുണ്ട്!
niceeeeeeeeeeee---
ReplyDeletereally interesting ji..........
ReplyDeletenice flow of language.......
keep going....
niceee..simple..flowing...
ReplyDeletethanks yespee.. nithin.. suma..
ReplyDeleteLOL...that was such an engrossing story, kids are a delight, always!
ReplyDeletereally cute :)
ReplyDeletethanx smee, nameless :)
ReplyDeleteYes, 5 rs gold coin. I gave it to my child as Vishu Kaineettam, this time :)
ReplyDeletegood writing..
malayalam vayichappo...entha sugham...heheheh
thanx a lot paarvanam.. implication manassilaayi tto ;)
ReplyDeleteoru basheer katha vayicha pole
ReplyDelete